Home

Advertisement

Scim malayalam phonetic input method With Lookup table!!!

« previous entry | next entry »
Jun. 18th, 2007 | 08:54 am
location: Chennai
mood: creative

Added a new feature to SCIM malayalam phonetic input method. It can give spelling suggestions while typing!!!. Cool right?
See the below screenshot from my system. I am editing some text in GEDIT. For typing വിള, I have to type viLa according to the IM Scheme. But as every body does, I typed vila. Now hint menu comes with two suggestions. ള and ല. I press arrow keys and it becomes വിള.

An extract from the documentation:
മലയാളം ശബ്ദാത്മക നിവേശകരീതിക്ക് ഉപയോക്താവ് എഴുതിക്കൊണ്ടിരിക്കുമ്പോള്‍ സൂചനകള്‍ കൊടുക്കാന്‍ കഴിയും. ഇത് മലയാളം വളരെപ്പെട്ടെന്ന് തെറ്റ് കൂടാതെ എഴുതാന്‍ സഹായിക്കുന്നു. ചില്ല​ക്ഷരങ്ങള്‍, കൂട്ടക്ഷരങ്ങള്‍ എന്നിവ എഴുതുമ്പോള്‍ ഇത് വളരെ ഫലപ്രദമാണ്. മലയാളികളുടെ സവിശേഷമായ മംഗ്ളീഷ് ഉപയോഗത്തിന്റെ അടിസ്ഥാനത്തിലാണ് ഇതു രൂപകല്പനചെയ്തിരിക്കുന്നത്.

ഉദാഹരണത്തിന് അടിപൊളി എന്നെഴുതാന്‍ പലപ്പോഴും നാം ഉപയോഗിക്കുന്നത് adipoli എന്നാണ്. പക്ഷെ മലയാളം ശബ്ദാത്മക നിവേശകരീതിയിലതെഴുതുന്നത് atipoLi എന്നാണല്ലൊ?. ചിലര്‍​ക്കെങ്കിലുമുണ്ടാകുന്ന ഈ തടസ്സം ഒഴിവാക്കുന്നതിന് സൂചനാപ്പട്ടിക ഉപകരിക്കും. adipoli എന്നെഴുതിക്കൊണ്ടിരിക്കുമ്പോള്‍ di എന്നെഴുതുമ്പോള്‍ സൂചനാപ്പട്ടിക ദി എന്നും ടി എന്നും 2 സൂചനകള്‍ നല്‍കുന്നു. അതുപോലെ ളി എന്നതിനുവേണ്ടി Li ക്കുപകരം li എന്നെഴുതുമ്പോള്‍ പട്ടിക ലി എന്നും ളി എന്നും 2 സൂചനകള്‍ നല്കുന്നു.

ഇതിന്റെ വേറൊരു ഉപയോഗം പേരുകളുടെ കൂടെയുള്ള initials എഴുതുമ്പോള്‍ ആണ്. ഉദാഹരണത്തിന് ലീല പി കെ എന്നെഴുതാന്‍ ശരിക്കും ഉപയോഗിക്കേണ്ടത് leela pi ke എന്നാണ്. പക്ഷെ നാം leela p k എന്നു തന്നെ എഴുതാന്‍ ഇഷ്ടപ്പെടുന്നു. നാം P അല്ലെങ്കില്‍ p എന്നെഴുതുമ്പോള്‍ സൂചനാപ്പട്ടിക പി എന്നൊരു സൂചനകൂടി തരും!.

കെ എസ് ആര്‍ ടി സി എന്നെഴുതാന്‍ K S R T C തന്നെ ഉപയോഗിക്കണമെന്നുണ്ടോ? സൂചനാപ്പട്ടികയുടെ സഹായത്തോടെ നിങ്ങള്ക്ക് K S R T C എന്നു തന്നെ എഴുതാം.

"അടിപൊളി അല്ലേ?!!!"
Now look at this

Note: I decided not to use mozhi scheme as such for the better usability.But I tried to give some compatibility to that scheme by giving alternative patterns in some places.

Link | Leave a comment | Add to Memories | Tell a Friend

Comments {5}

ടെസ്റ്റ് ചെയ്യാന്‍

from: anonymous
date: Jun. 18th, 2007 04:16 pm (UTC)
Link

ഇതു ടെസ്റ്റ് ചെയ്യാന്‍ താത്പര്യമുണ്ട്.

scim -ഉം മൊഴി കീമാപ്പും (1.1.1) ഉപയോഗിക്കുന്നുണ്ട്, ഇപ്പോള്‍:

Distributor ID: Ubuntu
Description: Ubuntu 6.10
Release: 6.10
Codename: edgy

വേണ്ട ഫയലുകള്‍ എവിടെങ്കിലും ഒന്നു അപ്‌ലോഡ് ചെയ്യൂ. അല്ലെങ്കില്‍ ഒരു മെയില്‍ അയയ്ക്കാമോ? evuraan ജീമെയില്‍.കോം,

Reply | Thread

Santhosh Thottingal

Re: ടെസ്റ്റ് ചെയ്യാന്

from: [info]santhoshtr
date: Jun. 19th, 2007 03:38 am (UTC)
Link

Download:
https://savannah.nongnu.org/task/?6976
or
http://groups.google.com/group/smc-discuss/browse_thread/thread/4b9a6e9ab1a8cc19

This version can give only less number of suggestions. I am working on it to give more number of suggestions. Will release it soon...

Reply | Parent | Thread

ചെന്നൈയില്‍ എവിടെയാ

from: anonymous
date: Jun. 20th, 2007 09:36 am (UTC)
Link

“ശബ്ദാത്മക നിവേശകരീതി” (Sound based input Method?) നന്നായി. “Transliteration” ന് സിബുവും രാജും വേറെയേതോ പേരാണ് ഉപയോഗിച്ച് കണ്ടിട്ടുള്ളത്. “ലിപ്യന്തരണ രീതി” എന്നാണ് ഞാനടക്കമുള്ള ചിലര്‍ ഉപയോഗിച്ച് വരുന്നത്. പേരെന്തുമാവട്ടെ, ട്രാന്‍‌സ്‌ലിറ്ററേഷന്‍ രീതിക്ക് പൊതുവായൊരു മെത്തേഡ് വേണമെന്ന അഭിപ്രായമുണ്ട്.

ച എന്നടിക്കാന്‍ ch യും ഛ യ്ക്ക് Ch യും മാപ്പുചെയ്ത് കണ്ടു. വ്യജ്ഞനങ്ങളെ ഘരമാക്കാന്‍ “h” ചേര്‍ക്കുന്നതല്ലേ നല്ലത്?

ഇതിപ്പോള്‍ വരമൊഴി/മൊഴി ഒരു രീതിയും സന്തോഷിന്റേതിന് വേറൊരു രീതിയും വെബ്‌ദുനിയയ്ക്ക് വേറൊന്നും എന്ന പോക്ക് ശരിയല്ല. ഒരു അഭിപ്രായസമന്വയം നല്ലതല്ലേ?

സന്തോഷേ, ചെന്നൈയില്‍ എവിടെയാ? ഞാന്‍ നുങ്കംബാക്കത്താണ്. ഡെബിയന്‍/ഉബുണ്ടു ഉപയോക്താക്കള്‍‌ക്ക് മാത്രമേയുള്ളൂ ഈ പാക്കേജ്? വിന്‍‌ഡോസില്‍ ഉപയോഗിക്കാന്‍ പാകത്തിനൊരെണ്ണം കൂടി വേണ്ടെ?

ബെന്നി (glocalindia@gmail.com)

Reply | Thread

Santhosh Thottingal

Re: ചെന്നൈയില് എവിടെയാ

from: [info]santhoshtr
date: Jun. 20th, 2007 12:16 pm (UTC)
Link

നന്ദി.
ഇതിനെ ട്രാന്‍‌സ്‌ലിറ്ററേഷന്‍ രീതി എന്നതിനു പകരം ശബ്ദാത്മക നിവേശകരീതി(Phonetic) എന്നു വിളിക്കുന്നതായിരിക്കും കൂടുതല്‍‌‌ അഭികാമ്യം.
ച പ്രശ്നം ചൂണ്ടിക്കാണിച്ചതിനു നന്ദി. അടുത്ത പതിപ്പില്‍‌ ശരിയാക്കാം.
ഞാന്‍‌ പല്ലാവരത്താണ്‍ താമസിക്കുന്നത്.
ഇതു SCIM അടിസ്ഥാനപ്പെടുത്തിയുള്ളതിനായതിനാല്‍ windows ഇല്‍ ചെയ്യാന്‍ ബുദ്ധിമുട്ടാണ്‍.

Reply | Parent | Thread

Re: ചെന്നൈയില് എവിടെയാ

from: anonymous
date: Oct. 30th, 2007 06:41 pm (UTC)
Link

Works on gutsy as well:


Description: Ubuntu 7.10
Release: 7.10
Codename: gutsy

--ഏവൂരാന്

Reply | Parent | Thread